ഇൗ മൗനത്തി​ലുണ്ട്​ സഹജീവി സ്​നേഹത്തി​െൻറ എല്ലാം...

കൊടിയത്തൂർ: സഹജീവി സ്നേഹത്തി​െൻറ പുത്തൻ മാതൃക തീർത്ത് ഒരുപറ്റം യുവാക്കൾ. ദരിദ്ര്യത്തിനും വേദനകൾക്കുമിടയിൽ ജീവിതം വഴിമുട്ടിയവരുടെ വേദനകളൊപ്പാനാണ് കുറവുകളെല്ലാം മറന്ന് ഭിന്നശേഷിക്കാരായ യുവാക്കൾ ൈകകോർത്തത്. തോട്ടുമുക്കം പനംപിലാവ്‌ കരിങ്ങാതടത്തിൽ അനീഷി​െൻറയും കുടുംബത്തി​െൻറയും വീട്ടിലേക്കാണ് സാന്ത്വനവുമായി ഇവരെത്തിയത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടു വർഷമായി കിടപ്പിലായ അനീഷി​െൻറ മൂന്നു മക്കളിൽ ഇളയ രണ്ടു പെൺമക്കൾക്കും സംസാര ശേഷിയും കേൾവി ശക്തിയുമില്ല. കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലെ ഒമ്പത്, നാല് ക്ലാസുകളിലെ വിദ്യാർഥികളാണിവർ. ഇവരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ ഭിന്നശേഷിക്കാരായ സുഹൃത്തുക്കൾ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നം പൂർത്തീകരിച്ചു. ബധിര സംഘടനകളിൽ നിന്നും മറ്റു അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചാണ് ചോർന്നൊലിക്കുന്ന വീട് കുറ്റമറ്റതാക്കിയത്. വീടിന് വാതിലുകളും ജനലുകളും വെച്ചു. കുടിവെള്ള സംഭരണി, ഫാൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. കുടുംബത്തി​െൻറ ഏക ആശ്രയമായ അനീഷി​െൻറ ചികിത്സക്ക് ആവശ്യമായ ധന സഹായവും കുട്ടികളുടെ പഠനത്തിന് വേണ്ട സഹായങ്ങളും നൽകിയാണ് ഇവർ മാതൃകയായത്. ബധിര അസോസിയേഷൻ ജില്ല പ്രസിഡൻറും ദേശീയ നിർവാഹക സമിതി അംഗവുമായ വി.എ യൂസുഫ്, പി. ബിജു, അബ്ദുൽ അലി, സുനീർ, പി.കെ ലോറൻസ്, അലി തുടങ്ങി നിരവധി പേരാണ് സംഘത്തിലുള്ളത്. ഭൂരിഭാഗം പേരും കൂലിപ്പണിക്കാർ. എല്ലാവരും കോഴിക്കോട് റഹ്മാനിയ സ്കൂളിലെ പൂർവ വിദ്യാർഥികൾ. സ്കൂളിൽ കഴിഞ്ഞ മാസം നടന്ന പൂർവ വിദ്യാർഥി സംഗമത്തിലാണ് പ്രയാസം നേരിടുന്ന ഭിന്നശേഷിക്കാരെ തങ്ങളാൽ കഴിയുംവിധം സഹായിക്കാൻ ഇവർ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.