രാജീവ് ഗാന്ധി അനുസ്മരണം

കൊടുവള്ളി: കോൺഗ്രസ് മാനിപുരം ബൂത്ത് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബാലകൃഷ്ണൻ നായർ, ശരീഫ് മാനിപുരം, കെ. നവനീത് മോഹൻ, മധു മാനിപുരം, മുഹമ്മദാലി, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനശ്രീ നേതൃസംഗമം കൊടുവള്ളി: ജനശ്രീ കെടുവള്ളി ബ്ലോക്ക് യൂനിയൻ നേതൃസംഗമം ജനശ്രീ ജില്ല മിഷൻ സെക്രട്ടറി സെയ്ത് കുറുന്തൊടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂനിയൻ ചെയർമാൻ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി.ആർ. മഹേഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.കെ. മനോജ്കുമാർ, കെ.കെ. ആലി, വി.കെ. സുബൈർ, പി.സി. വാസു, ടി.പി.എ. മജീദ്, ഇസഹാക് മാസ്റ്റർ, വി.കെ. ഉണ്ണീരി, പി.സി. ജമാൽ, എം.കെ. രാഘവൻ, അസൈൻ പറക്കുന്ന്, ഷേർളി ബാബു, കെ.പി. ശാന്തമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ആലി (ചെയർ), പി.സി. വാസു (സെക്ര), ഷേർളി ബാബു (ട്രഷ). വിജയികളെ അനുമോദിച്ചു കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് നാലാംവാർഡിൽനിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആദില മുനവ്വറ, ഹിബ മജീദ്, ഷംന നസ്റിൻ എന്നിവരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. പി .എം. ഹമീദ് അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കത്തറമ്മൽ, ടി.കെ. റഫീന, സി. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.