ഭരണകൂട ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം

കോഴിക്കോട്: കേരളത്തിൽ വ്യാപകമായ പൊലീസ് ഭീകരതക്കെതിരെയും യു.എ.പി.എ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെയും ജനകീയ മുന്നേറ്റം സാധ്യമാക്കാൻ മനുഷ്യാവകാശ പ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും യോഗം തീരുമാനിച്ചു. ഇൗ ലക്ഷ്യം മുൻനിർത്തി ഭരണകൂട ഭീകരതക്കെതിരായ ജനകീയ മുന്നണിക്കും യോഗം രൂപം നൽകി. ഭാരവാഹികളായി പ്രഫ. പി. കോയ, എം.എൻ. രാവുണ്ണി, സി.കെ. അബ്ദുൽ അസീസ് (രക്ഷാധികാരികൾ), എ. വാസു (ചെയർ), പി.പി. ഷിേൻറാലാൽ (കൺ), കെ.എസ്. ഹരിഹരൻ, മിർസാദ് റഹ്മാൻ (വെൽഫെയർ പാർട്ടി), കെ.എച്ച്. നാസർ (പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ-വൈസ് ചെയർ), റനി െഎലിൻ (എൻ.സി.എച്ച്.ആർ.ഒ), സി.എ. നൗഷാദ് (സോളിഡാരിറ്റി), മജീദ് നദ്വി (മൈനോരിറ്റി റൈറ്റ്സ് വാച്ച്-ജോ. കൺവീനർമാർ), ഡോ. പി.ജി. ഹരി (ട്രഷ), അഡ്വ. തുഷാർ നിർമൽ സാരഥി, ടി. സുഗതൻ (എക്സി. കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന തലത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജൂൺ ഏഴിന് കോഴിക്കോട്ട് തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.