നിപ: 36 പേരെ നിയമിച്ചു; അഭിമുഖത്തിന് ആളുകുറവ്

കോഴിക്കോട്: നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നടത്തിയ അഭിമുഖത്തിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് 36 പേരെ താൽക്കാലികമായി നിയമിച്ചു. 12 സ്റ്റാഫ് നഴ്സ്, 10 നഴ്സിങ് അസിസ്റ്റൻറ്, 10 ശുചീകരണ ജീവനക്കാർ, രണ്ട് ലാബ് ടെക്നീഷ്യൻ, രണ്ട് കമ്പ്യൂട്ടർ ഓപറേറ്റർ എന്നിങ്ങനെയാണ് ചൊവ്വാഴ്ച നിയമനം നടത്തിയത്. ആശുപത്രിയിൽ പുതുതായി തുടങ്ങിയ പനി വാർഡുകളിലേക്കായാണ് നിയമനം. പനി ബാധിതർക്കായി തുടങ്ങിയ പ്രത്യേക ഒ.പിയിലാണ് രണ്ട് കമ്പ്യൂട്ടർ ഓപറേറ്റർമാരെ നിയമിച്ചത്. സൂപ്രണ്ട് ഓഫിസിലായിരുന്നു നിയമനം. പതിവിൽനിന്നു വ്യത്യസ്തമായി പ്രത്യേക അഭിമുഖത്തിൽ പങ്കെടുക്കാൻ വളരെ കുറച്ചാളുകൾ മാത്രമാണ് വന്നത്. സാധാരണഗതിയിൽ താൽക്കാലിക നിയമനങ്ങളിൽ പോലും ധാരാളമാളുകൾ പങ്കെടുക്കാറുണ്ട്. ശുചീകരണ ജോലിക്കായി രാവിലെ എത്തിയ നാലുേപരോട് ഉടൻ ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ടു. നിയമനം ലഭിച്ച മറ്റുള്ളവരോട് ബുധനാഴ്ച വരാനാവശ്യപ്പെട്ടിട്ടുണ്ട്. നിപ ബാധയെത്തുടർന്ന് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. സന്ദർശകരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞതായാണ് ആശുപത്രിയിലുള്ളവരുടെ സാക്ഷ്യം. എത്തുന്നവർതന്നെയും മാസ്ക് ഉൾെപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങളുമായാണ് എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.