സര്‍വ്വ കക്ഷിയോഗം വിളിക്കണം -ഡോ.എം.കെ മുനീര്‍

കോഴിക്കോട്: അപൂർവമായ നിപ വൈറസ് ബാധ വ്യാപകമായി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ എം.എല്‍.എമാരെയും ജനപ്രതിനിധികളെയും പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ നേതൃത്വം ഏൽപിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടിലേക്ക് ഫലപ്രദമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളുടെ സാന്നിധ്യവും ഉപകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.