ചെറുവണ്ണൂരിൽ ആളുകൾ വീടൊഴിയുന്നു

പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് വീട്ടമ്മ മരിച്ച ചെറുവണ്ണൂർ പഞ്ചായത്തിലെ കണ്ടീതാഴനിന്ന് 15ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും മാറി. മരിച്ച വീടിനു ചുറ്റുമുള്ളവരാണ് താമസം മാറിയത്. മരിച്ച സ്ത്രീക്ക് നിപ വൈറസ് പിടിപെട്ടത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വെച്ചാണെന്നാണ് നിഗമനം. ഇവരുടെ ഭർതൃപിതാവിനെ അസുഖത്തെ തുടർന്ന് അവിടെ പ്രവേശിപ്പിച്ചപ്പോൾ ഇവരായിരുന്നു അവിടെ കൂട്ടിരുന്നത്. സൂപ്പിക്കടയിൽനിന്ന് ആദ്യം മരിച്ച യുവാവി​െൻറ കിടക്കക്ക് അരികിലായിരുന്നു ഇവരും കഴിഞ്ഞത്. ഭർതൃപിതാവ് നേരത്തേ ആശുപത്രിയിൽ തന്നെ മരിച്ചിരുന്നു. വാർധക്യസഹചമായ രോഗത്താൽ മരിച്ചെന്നാണ് അന്ന് കരുതിയത്. എന്നാൽ, ഇദ്ദേഹത്തിന് നിപ ബാധിച്ചിരുന്നോ എന്ന സംശയം നാട്ടുകാർ പങ്കുവെക്കുന്നു. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. കൂടാതെ മരിച്ചവരുടെ ബന്ധുക്കളുടെ രക്തസാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർ ചെറുവണ്ണൂരിലെത്തി പ്രതിരോധ പ്രവർത്തനം വിലയിരുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.