പഴകിയ പഴങ്ങൾ പിടികൂടി

കോഴിക്കോട്: പാളയത്ത് ബസ്സ്റ്റാൻഡ് പരിസരത്ത് വിൽപനക്കുവെച്ച ചീഞ്ഞ പഴങ്ങൾ ഹെൽത്ത് വിഭാഗം പിടികൂടി. വത്തക്ക, സപ്പോട്ട, പപ്പായ എന്നിവയടങ്ങിയ 30 കിലോയോളം പഴങ്ങളാണ് പിടികൂടിയത്. നിപ വൈറസ് അടക്കം പടരുന്ന സാഹചര്യത്തിൽ കേടായ പഴങ്ങൾ വിൽക്കുന്നത് അതീവ ഗൗരവത്തേടെയാണ് അധികൃതർ കാണുന്നത്. നേരത്തേ പല പ്രാവശ്യം ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി മറ്റു കച്ചവടക്കാർ പറഞ്ഞു. ഇയാൾക്കെതിരെ പിഴയടക്കമുള്ള നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പരിശോധക സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ബിജുകുമാർ എന്നിവർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.