പഴവിപണിയിൽ പരിശോധന കർശനമാക്കി

കോഴിക്കോട്: നിപ പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിൽ പഴകിയ ഭക്ഷണങ്ങൾ, കേടുവരുന്ന പഴവർഗങ്ങൾ എന്നിവ വിൽക്കുന്നത് കടുത്ത നിരീക്ഷണത്തിൽ. ഇതുസംബന്ധിച്ച് കർശന നിബന്ധനകൾ പുറപ്പെടുവിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. വഴിയോരക്കച്ചവടക്കാർ പഴം, പച്ചക്കറി എന്നിവ മുറിച്ചുെവച്ച് വിറ്റാൽ കർശന നടപടിയെടുക്കും. ഭക്ഷണം വിതരണം ചെയ്യുന്ന പ്ലേറ്റ്, ഗ്ലാസ് എന്നിവ തിളപ്പിച്ച വെള്ളത്തിൽ കഴുകി ഉപയോഗിക്കണം. പച്ചക്കറി, പഴം എന്നിവ സൂക്ഷിക്കുന്ന മുറികൾ അടച്ച് ക്ഷുദ്രജന്തുക്കൾ കയറാത്തവിധമാക്കണം. കടകളിൽ തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. നഗരപരിധിക്കകത്തെ തൊഴിലാളികൾക്ക് പനി, തലവേദന, ക്ഷീണം, ബോധക്ഷയം തുടങ്ങി എന്ത് ലക്ഷണം കണ്ടാലും ഡോക്ടറെ കാണാൻ നിർേദശിക്കണം. പച്ചവെള്ളവുമായി കൂട്ടി തിളപ്പിച്ച വെള്ളം കൊടുക്കരുതെന്നും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.