കക്കോടി സബ്​ രജിസ്​ട്രാർ ഒാഫിസ്​ ഉദ്​ഘാടനം 27ന്​

കക്കോടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കക്കോടി സബ് രജിസ്ട്രാർ ഒാഫിസ് സ്വന്തം കെട്ടിടത്തിലേക്ക്. ഇൗ മാസം 27ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുകളിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഒാഫിസ് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. പൊക്കിരാത്ത് അശോകൻ മേനോക്കി സൗജന്യമായി നൽകിയ അഞ്ചു സ​െൻറ് ഭൂമിയിലാണ് സർക്കാർ കെട്ടിടം പണിതത്. എ.കെ. ശശീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പണം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലും പഞ്ചായത്ത് കെട്ടിടത്തിലും പ്രവർത്തിച്ച ഒാഫിസ് സ്വന്തം കെട്ടിടത്തിലായതോടെ ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സബ് രജിസ്ട്രാർ എം. അനീഷ് കുമാർ പറഞ്ഞു. ജനങ്ങൾക്ക് യാത്രാസൗകര്യം കൈവന്നിരിക്കുകയാണ്. സർക്കാർ ഒാഫിസുകൾ അടുത്തടുത്തായി വരുന്നതോടെ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ചെയർമാനും സബ് രജിസ്ട്രാർ എം. അനീഷ് കുമാർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.