നിപ വൈറസ്​: അടയ്​ക്ക കർഷകർ ഭീതിയിൽ

കുറ്റ്യാടി: വവ്വാലുകൾ പകർച്ചവ്യാധികളുടെ വാഹകരാണെന്ന പ്രചാരണം അടയ്ക്ക കർഷകരെ ഭീതിയിലാക്കുന്നു. അടയ്ക്ക പഴുത്താൽ തോട്ടങ്ങളിൽ വവ്വാലുകൾ നീരൂറ്റിക്കുടിച്ച് താഴെ വീഴ്ത്തുകയാണ്. അടക്കകളിൽ വവ്വാലി​െൻറ ശ്രവം പുരണ്ടിട്ടാകും. അതൊന്നും വകവെക്കാതെയാണ് ഇക്കാലമത്രയും കർഷകർ തോട്ടങ്ങളിൽനിന്ന് അടയ്ക്ക ശേഖരിച്ചിരുന്നത്. തൊലിയിലെ നീര് ഈറ്റിയ അടയ്ക്ക വേഗം ഉണങ്ങുകയും ചെയ്യും. നിപ വൈറസ് വാഹകരാണ് വവ്വാലുകൾ എന്ന പ്രചാരണത്തോടെ കർഷകർ തോട്ടങ്ങളിൽ വീണ അടയ്ക്ക ശേഖരിക്കാൻ ഭയക്കുകയാണ്. മഴക്കാലങ്ങളിലാണ് വവ്വാലുകൾ കൂടുതലും അടയ്ക്ക വീഴ്ത്തുക. അടയ്ക്ക പൊളിക്കാനും ആളുകൾ ഭയക്കും. അതിനിടെ വവ്വാലുകൾ താവളമാക്കിയ പ്രദേശത്തുകാരും ഭീതിയിലാണ്. കുറ്റ്യാടി പുഴ പുറമ്പോക്കിലെ പല മരങ്ങളിലും നൂറുകണക്കിന് വവ്വാലുകളാണ് താവളമടിച്ചിട്ടുള്ളത്. മുമ്പ് കാലങ്ങളിൽ ആളുകൾ ഇവയെ വെടിവെച്ച് വീഴ്ത്തി പാകംചെയ്ത് തിന്നാറുണ്ടായിരുന്നു. ഇപ്പോൾ അത് നിയമവിരുദ്ധമായതോടെയാണ് ഇവ വ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.