നിപ വൈറസ്: കൊയിലാണ്ടിയിൽ ജാഗ്രത

കൊയിലാണ്ടി: പേരാമ്പ്രയിൽ നിപ വൈറസ് മൂലം മരണം സംഭവിച്ചതി​െൻറ പശ്ചാത്തലത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. ഡോക്ടർമാരും മറ്റു ജീവനക്കാരും ഉൾെപ്പടെ ദ്രുതകർമ സേവന ടീം രൂപവത്കരിച്ചു. എട്ടു കിടക്കകളുള്ള ഐസൊലേഷൻ വാർഡ് തുറന്നു. പനിബാധിതർക്ക് പ്രത്യേക ഒ.പി ഏർപ്പെടുത്തി. നേരേത്ത അസാധാരണ പനി പിടിപെട്ട പേരാമ്പ്ര ഭാഗത്തുനിന്നുള്ള രോഗിയെ ഇവിടെ ചികിത്സക്ക് വിധേയമാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊയിലാണ്ടി മേഖലയിൽ പതിവിൽ കവിഞ്ഞ പനിബാധ ഉണ്ടായിട്ടില്ല. ആശുപത്രി ജീവനക്കാർ ജാഗ്രതയോടെ രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.