നിപ: മെഡി. കോളജിൽ പ്രത്യേക നിയമനം; ഇൻറർവ്യൂ ഇന്ന്

കോഴിക്കോട്: നിപ വൈറസ് ജില്ലയിൽ ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ മെഡിക്കൽ കോളജിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ശുചീകരണ തൊഴിലാളികൾ, ലാബ് ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകളിലേക്കാണ് അടിയന്തര നിയമനം നടത്തുന്നത്. രാവിലെ 11ന് സൂപ്രണ്ട് ഓഫിസിൽ ഇൻറർവ്യൂ നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 60 വയസ്സിൽ താഴെയുള്ള വിരമിച്ച ജീവനക്കാർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യതരേഖകൾ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.