വിജയികളെയും രക്ഷിതാക്ക​െളയും വീട്ടിൽചെന്ന് അനുമോദിച്ച് യൂത്ത്​ലീഗ് പ്രവർത്തകർ

കൊടിയത്തൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു, യു.എസ്.എസ്, എൽ.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷകളിലെ ഉന്നത വിജയികളേയും കായികരംഗത്തെ പ്രതിഭകളേയും അവരുടെ വീട്ടിൽചെന്ന് ഉപഹാരം നൽകി അനുമോദിച്ച് യൂത്ത്ലീഗ് പ്രവർത്തകർ. പന്നിക്കോട്ടും പരിസര പ്രദേശങ്ങളിെലയും 35ഓളം ഉന്നത വിജയികൾക്കാണ് പന്നിക്കോട് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകിയത്. കെ.എ.ടി.എഫ് മുൻ സംസ്ഥാന സെക്രട്ടറി കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പുതുക്കുടി മജീദ് അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡൻറ് സക്കീർ താന്നിക്കലോടി അധ്യക്ഷത വഹിച്ചു. മജീദ് കുവ്വപ്പാറ, ബീരാൻ താന്നിക്കലോടി, കെ.കെ. സബീൽ, ബഷീർ പാലാട്ട്, അനീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.