വോള്‍ട്ടേജ് ക്ഷാമത്തിനെതിരെ പരാതി

നരിക്കുനി: നരിക്കുനി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസി​െൻറ പരിധിയിലെ എരവന്നൂരില്‍ ത്രീേഫസ് ലൈന്‍ സ്ഥാപിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ചാര്‍ജ് ചെയ്തില്ലെന്ന പരാതിയുമായി ഉപഭോക്താക്കള്‍. എരവന്നൂര്‍ എ.യു.പി സ്‌കൂളിന് സമീപത്തുനിന്നും തുടങ്ങി എടക്കോട്ട് കണ്ടി പറമ്പുവഴി ബാപ്പൊയില്‍വരെ പോകുന്ന ലൈനിലെ ഉപഭോക്താക്കളാണ് പരാതിയുമായി കെ.എസ്.ഇ.ബിയെ സമീപിച്ചത്. ഈ ഭാഗത്ത് നിലവില്‍ സിംഗിള്‍ േഫസ് ലൈനിലൂടെയാണ് വൈദ്യുതിയെത്തുന്നത്. 100ഓളം ഉപഭോക്താക്കള്‍ ഈ ഭാഗത്തുണ്ട്. പകല്‍സമയത്തു പോലും വോള്‍ട്ടേജ് കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി സ്ഥാപിച്ച ത്രീേഫസ് ലൈന്‍ ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.