ടൗൺ ശിശുസൗഹൃദ പൊലീസ്​ സ്​റ്റേഷൻ കുട്ടികളുടെ ക്ലിനിക്​ തുടങ്ങുന്നു

-സ്വന്തം ലേഖകൻ kc lead കോഴിക്കോട്: ജില്ലയിലെ ഏക ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കുട്ടികളുടെ ക്ലിനിക് ആരംഭിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ (െഎ.എം.എ) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ഫോർട്ട്, കണ്ണൂർ എന്നീ ശിശു സൗഹൃദ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കുട്ടികളുടെ ക്ലിനിക് തുടങ്ങിയിരുന്നു. ഇത് വിജയമായതോടെയാണ് മറ്റു ശിശു സൗഹൃദ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസമാവും ക്ലിനിക് പ്രവർത്തിക്കുക. പിന്നീട് കൂടുതൽ ദിവസങ്ങളിൽ സേവനം ലഭ്യമാക്കുന്നത് പരിഗണിക്കും. ശിശുരോഗ വിദഗ്ധനായ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനമാണ് ഇവിടെനിന്ന് ലഭിക്കുക. സ്റ്റേഷൻ പരിധിയിലെ ആർക്കും ഇവിടെയെത്തി കുട്ടികളുടെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനാവും. മാത്രമല്ല, കുട്ടികളിലെ പോഷകാഹാരക്കുറവ് ഉൾപ്പെടെയുള്ള സംശയനിവാരണത്തിനും അവസരമുണ്ടാകും. എല്ലാ സേവനവും സൗജന്യമായിരിക്കും. കുട്ടികളുെട ക്ലിനിക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും ഇതോടനുബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ടൗൺ സി.െഎ പി.എം. മനോജ് പറഞ്ഞു. ക്ലിനിക് കടലോര മേഖലയിലടക്കമുള്ള നിരവധി കുട്ടികൾക്ക് പ്രയോജനമാകുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ടൗൺ സ്റ്റേഷെനാപ്പം െകാല്ലം ഇൗസ്റ്റ്, കൊച്ചി കടവന്ത്ര, തൃശൂർ ടൗൺ ഇൗസ്റ്റ് എന്നിവിടങ്ങളിലും കുട്ടികളുടെ ക്ലിനിക് തുടങ്ങാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ശിശു സൗഹൃദ സ്റ്റേഷനുകളിൽ കളിപ്പാട്ടങ്ങള്‍, പത്രമാസികകള്‍, പുസ്തകങ്ങള്‍, ടി.വി തുടങ്ങിയ സൗകര്യങ്ങളാണ് കുട്ടികൾക്കായി പ്രത്യേക മുറിയിൽ ഒരുക്കിയത്. കോഴിക്കോട് ടൗൺ സ്റ്റേഷനിലടക്കം വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഉൗഞ്ഞാൽ, പുൽത്തകിടി തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കും നിർമിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, കുട്ടികള്‍ക്കെതിരായ അതിക്രമവും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും തടയുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന 'ക്യാപ് ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ്' പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ആറ് പൊലീസ് സ്റ്റേഷനുകളെ ശിശു സൗഹൃദമായി പ്രഖ്യാപിച്ചതും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.