രാജീവ്​ ഗാന്ധി ചരമദിനാചരണം

കോഴിക്കോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം മൂലം ഇന്ത്യയുടെ സ്വപ്നമാണ് തകർന്നതെന്ന് എ.െഎ.സി.സി അംഗം പി.വി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. രാജീവ്ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോർഡി​െൻറ ആഭിമുഖ്യത്തിൽ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനവും ദിനാചരണ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറസ്ട്രി ബോർഡ് ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.സി. അബു െഎക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് പൂനൂർ, ഡോ. എം.പി. പത്മനാഭൻ, ഇ.വി. ഉസ്മാൻ കോയ, കെ.വി. സുബ്രഹ്മണ്യൻ, എം.ടി. സേതുമാധവൻ, പി.ടി. ജനാർദനൻ, പി. മമ്മദ്കോയ, പി.ടി. ധർമരാജ്, എൻ.സി. അസീസ്, എം.കെ. അനന്തരാമൻ, എൻ. പുഷ്പലത, കെ. ധർമരാജൻ എന്നിവർ സംസാരിച്ചു. കോഴിക്കോട്: ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതോടൊപ്പം രാജ്യത്തി​െൻറ 21ാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകാൻ ഇന്ത്യൻ യുവതയെ സജ്ജമാക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ നടന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാം ചരമദിനാചരണ യോഗം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ ചരമദിനം സദ്ഭാവന ദിനമായി ആചരിച്ചു. സംസ്ഥാന പ്രസിഡൻറ് ജോയ് പ്രസാദ് പുളിക്കലി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിൽ തലക്കുളത്തൂർ, ദാമോദരൻ പറമ്പത്ത്, കെ.വി. ശിവാനന്ദൻ, പ്രകാശൻ ചാലിയകത്ത്, കെ.ടി. രജനി, പി. ഭാഗ്യേശ്വരി, കുര്യൻ ജോസഫ് കോട്ടയിൽ, ടി.െഎ. ബിനോയ്, എം.പി. കുമാർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാം ചരമദിനം സദ്ഭാവന ദിനമായി ആചരിച്ചു. ജില്ല പ്രസിഡൻറ് എ.പി. പീതാംബര​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. രാധാകൃഷ്ണൻ പെരുമണ്ണ, കെ. സുരേഷ് ബാബു, കെ. ഹരിദാസകുറുപ്പ്, അനിൽ തലക്കുളത്തൂർ, രവി വി. കുറ്റിയിൽ, പി. ഗംഗാധരൻ, വി. രാരുക്കുട്ടി എന്നിവർ സംസാരിച്ചു. കോഴിക്കോട്: എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാമത് രക്തസാക്ഷിദിനം ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് മഹീന്ദ്ര കുമാറി​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡൻറ് ടി.കെ. ശശിധരൻ, കൃഷ്ണകുമാർ, ആലായിൽ രാധാകൃഷ്ണൻ, ജന. സെക്രട്ടറിമാരായ എ.പി. സഞ്ജയ്, പി.പി. അഷ്റഫ്, കുഞ്ഞപ്പ നായർ, പി.കെ. ശ്രീനു, മണ്ഡലം ട്രഷറർ വേണുഗോപാലൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തങ്കമണി, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എം. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.