നഴ്സിങ്​ വിദ്യാർഥിനികൾക്ക് ഭക്ഷ്യ വിഷബാധ

പന്തീരാങ്കാവ്: പി.വി.എസ് നഴ്സിങ് കോളജിലെ ഹോസ്റ്റൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. പന്തീരാങ്കാവ് കൈമ്പാലത്തെ സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന നൂറോളം വിദ്യാർഥിനികളിൽ 36 പേർക്കാണ് കഴിഞ്ഞ ദിവസം ഛർദിയും വയറിളക്കവും ബാധിച്ചത്. ശനിയാഴ്ച കഴിച്ച ഭക്ഷണത്തിൽനിന്നാണ് ഇവർക്ക് അസുഖം പിടിപെട്ടത്. കോട്ടപറമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികളെ പിന്നീട് പി.വി.എസ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധ ആരോഗ്യ വകുപ്പ് അധികൃതരേയോ ഗ്രാമപഞ്ചായത്തിനേയോ അറിയിച്ചിരുന്നില്ല. ചികിത്സക്ക് ശേഷം വിദ്യാർഥിനികളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രശ്നങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, സെക്രട്ടറി സി.പി. സതീശൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. സ്വന്തം കെട്ടിടം പണി നടക്കുന്നതിനാൽ ഏഴ് മുറികളിലായി നൂറോളം വിദ്യാർഥിനികളാണ് ഈ താൽക്കാലിക താമസസ്ഥലത്ത് താമസിച്ചിരുന്നത്. മതിയായ കുടിവെള്ള സൗകര്യമോ ടോയ്ലറ്റ് സൗകര്യമോ ഒരുക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മാലിന്യ സംസ്കരണത്തിന് സൗകര്യമേർപ്പെടുത്തിയിട്ടില്ല. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് താമസമുൾെപ്പടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ധാരണയായി. ആരോഗ്യ വകുപ്പ് അധികൃതർ വിഷയത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.