എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം

മാവൂർ: നന്മയിലധിഷ്ഠിതമായ ജീവിതശൈലി റമദാനി​െൻറ സന്ദേശമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മാവൂരിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് അഞ്ചാമത് റമദാൻ പ്രഭാഷണത്തി​െൻറ മൂന്നാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.പി. ഹംസ അധ്യക്ഷതവഹിച്ചു. അൻവർ മുഹ്യിദ്ദീൻ ഹുദവി ആലുവ, അബൂബക്കർ ഫൈസി മലയമ്മ, ഒ.പി.എം. അഷ്‌റഫ്‌, കെ. മുഹമ്മദ്‌ ബാഖവി, ചിറ്റടി അഹമ്മദ്‌കുട്ടി ഹാജി എന്നിവർ സംസാരിച്ചു. ഷാഫി ഫൈസി പൂവാട്ടുപറമ്പ് സ്വാഗതവും നിയാസ് മാവൂർ നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് മാവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, കണക്ക് അധ്യാപക തസ്തികകളിലേക്കുള്ള ഇൻറർവ്യൂ ഇൗമാസം 24ന് രാവിലെ 10.30ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.