മഹാദുരന്തത്തിൽനിന്ന്​ ജനാധിപത്യം രക്ഷപ്പെട്ടു^​െഎ.എൻ.എൽ

മഹാദുരന്തത്തിൽനിന്ന് ജനാധിപത്യം രക്ഷപ്പെട്ടു-െഎ.എൻ.എൽ കോഴിക്കോട്: കുതിരക്കച്ചവടത്തിലൂടെ കർണാടകയിൽ അധികാരം പിടിച്ചെടുക്കാനുള്ള ആർ.എസ്.എസി​െൻറ കുടില നീക്കങ്ങൾ പരാജയപ്പെട്ടതോടെ ഒരു മഹാദുരന്തത്തിൽനിന്ന് ജനാധിപത്യ വ്യവസ്ഥ രക്ഷപ്പെട്ടിരിക്കുകയാണെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. അബ്ദുൽ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു. ജനവിധി അട്ടിമറിക്കാൻ സംഘ്പരിവാറി​െൻറ പിണിയാളായ ഗവർണർ നടത്തിയ വൃത്തികെട്ട ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് ഭരണഘടനയുടെ കാവലാളുകളായ സുപ്രീംകോടതി വഹിച്ച പങ്ക് നിർണായകമാണ്. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇതിലൂടെ ഉൗട്ടിയുറപ്പിച്ചിരിക്കുകയാണ്. മതേതര ജനാധിപത്യ ശക്തികൾക്ക് ആഹ്ലാദിക്കാനുള്ള അവസരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.