'വിജയോത്സവം' സമഗ്ര വിദ്യാഭ്യാസ പരിരക്ഷയാക്കുന്നു

കോഴിക്കോട്: ജില്ല പഞ്ചായത്ത് നടപ്പാക്കിയിരുന്ന വിജയോത്സവം പദ്ധതി വരുന്ന അധ്യയനവർഷം മുതൽ 'എജ്യുകെയർ'-സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയായി മാറും. ഇതി​െൻറ ഭാഗമായി ഓരോ കുട്ടിയുടെയും വ്യക്തിഗത പരിരക്ഷ ഉറപ്പാക്കി മികവിലേക്കുയർത്തുന്നതിനുള്ള നൂതന പരിപാടികൾ സ്കൂളുകളിൽ നടക്കും. കഴിഞ്ഞവർഷത്തെ വിജയോത്സവം പദ്ധതിയുടെ അവലോകനം നടത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന, ജില്ല വിദ്യാഭ്യാസ സമിതി യോഗത്തിലാണ് തീരുമാനം. പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻഡറി തലംവരെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി 'എജ്യുകെയറി'​െൻറ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ആരംഭിക്കും. അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി ജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകർക്കും ഡയറ്റി​െൻറ നേതൃത്വത്തിൽ മേയ് 25നകം പ്രത്യേക പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉൗന്നൽ നൽകുന്ന വിധം ഓരോ വിദ്യാലയത്തിലെയും പ്രീ സ്കൂളുകൾ, മാതൃഭാഷാപഠനം, ലാബ്, ലൈബ്രറി വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രാദേശിക കൂട്ടായ്മകൾ രൂപവത്കരിച്ച് ആഗസ്റ്റ് 15നകം ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രേത്യക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾ, ഗോത്രവർഗ വിദ്യാർഥികൾ, പ്രതിഭാധനരായ വിദ്യാർഥികൾ എന്നിവരുടെ പരിപോഷണത്തിനായും പരിപാടികൾ ആവിഷകരിച്ച് നടപ്പാക്കും. ജില്ലയിലെ വിദ്യാലയങ്ങളിൽ ജനപ്രതിനിധികളുടെയും പൊതു സമൂഹത്തി​െൻറയും പിന്തുണയോടെ നടപ്പാക്കിയ വരവേൽപ് വിദ്യാലയ പ്രവേശന യജ്ഞത്തി​െൻറ തുടർച്ചയായി, പ്രവേശനോത്സവം ശ്രദ്ധേയമായി നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ത്രിതല പഞ്ചായത്തുകളുടെ പിന്തുണയോടെ ഓരോ സ്കൂളിലും ഒരുക്കാനും യോഗത്തിൽ തീരുമാനമായി. എജ്യുകെയർ സമഗ്ര പരിരക്ഷ പദ്ധതി കോഒാഡിനേറ്റർ യു.കെ അബ്ദുന്നാസർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മുക്കം മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ ശ്രീജ പുല്ലരിക്കൽ, ആർ. ബലറാം, നജീബ് കാന്തപുരം, വിദ്യാഭ്യാസ വിദഗ്ധർ, സംഘടന പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.