എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണത്തിനു തുടക്കം

ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല കമ്മിറ്റി ശംസുൽ ഉലമ നഗരിയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാൻ പ്രഭാഷണത്തി​െൻറ ഉദ്ഘാടനം വി.എം. ഉമ്മർ മാസ്റ്റർ നിർവഹിച്ചു. എസ്.എം.എഫ് ഓമശ്ശേരി മേഖല പ്രസിഡൻറ് ഇ.കെ. ഹുസൈൻ ഹാജി തെച്ച്യാട് അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. ഹുസൈൻ ബാഖവി അമ്പലക്കണ്ടി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഹാരിസ് ഹൈതമി, യു.കെ. ഹുസൈൻ, എ.കെ. അബ്ദുല്ല, പി. ഇബ്രാഹീംഹാജി കണിയാർ കണ്ടം, ടി.ടി. മജീദ് ഹാജി, എം.പി. ഇബ്രാഹീംകുട്ടി ഹാജി, യു.കെ. അബു, മുനീർ കൂടത്തായി, ഒ.എം. ഗഫൂർ, ശാദുലി ദാരിമി, മുഹമ്മദ് റാഷിഖ് എന്നിവർ സംബന്ധിച്ചു. മഅമൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ് കാതിയോട് സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു. മതപ്രഭാഷണത്തി​െൻറ രണ്ടാംദിനമായ ഞായറാഴ്ച എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം നിർവഹിക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.