ചാത്തമംഗലം രജിസ്​ട്രാർ ഒാഫിസ്​ കെട്ടിടം പൊളിച്ചുമാറ്റാൻ അനുവദിക്കില്ല

കുന്ദമംഗലം: 110 വർഷം പഴക്കമുണ്ടെങ്കിലും ഒരു കേടുമില്ലാതെ സ്ഥിതിചെയ്യുന്ന ചാത്തമംഗലം സബ് രജിസ്ട്രാർ ഒാഫിസ് കെട്ടിടം പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് ജനകീയ ധർണയിൽ പെങ്കടുത്ത് നാട്ടുകാർ പ്രഖ്യാപിച്ചു. 44 സ​െൻറ് സ്ഥലമുള്ള ഇവിടെ നിലവിലെ കെട്ടിടം പൊളിക്കാതെ പുതിയ കെട്ടിടം നിർമിക്കാവുന്നതാണെന്ന് രജിസ്ട്രാർ ഒാഫിസിന് മുന്നിൽ നടന്ന ധർണയിൽ പെങ്കടുത്ത് സംസാരിച്ചവർ പറഞ്ഞു. പൈതൃക സ്മാരകമായി സംരക്ഷിച്ച് നിർത്തേണ്ട കെട്ടിടം പൊളിക്കാനുള്ള ശ്രമം ചില വ്യക്തികളുടെ താൽപര്യത്തിൽനിന്ന് ഉണ്ടായതാണെന്നും ഇവർ ആരോപിച്ചു. രജിസ്ട്രാർ ഒാഫിസ് കെട്ടിടം പൊളിക്കുന്നതിനെതിരെ വൻ ജനപങ്കാളിത്തത്തോടെ നടന്ന ധർണ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു കുനിയിൽ, ശോഭന അഴകത്ത്, നാരായണൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശിവദാസൻ നായർ, കെ.എ. ഖാദർ, ചൂലൂർ നാരായണൻ, എം.കെ. അജീഷ്, രവീന്ദ്രൻ മലയമ്മ, സദാനന്ദൻ, എ. സുരേന്ദ്രൻ, കെ. ജയചന്ദ്രൻ, ഇ. സുരേന്ദ്രൻ, ടി.ഇ. വിനോദ്, ശിവദാസൻ മംഗലഞ്ചേരി, പി.സി. പത്മനാഭൻ നായർ, ഉമ്മർ വെള്ളലശ്ശേരി, കെ. അബ്ദുറഹ്മാൻ ഹാജി, കെ. ബാലൻ, എം.ടി. വിനോദ്, എം. ഗോപാലകൃഷ്ണൻ, ചൂലൂർ ഗോപാലകൃഷ്ണൻ, ഇ.പി. അൻവൻ സാദത്ത്, ടി.കെ. സുധാകരൻ, കെ.പി. സഹദേവൻ എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഒാഫിസ് സംരക്ഷണ സമിതി കൺവീനർ സി. ബൈജു സ്വാഗതം പറഞ്ഞു. കുന്ദമംഗലത്ത് ആരോഗ്യ വകുപ്പ് പരിശോധന: ആറ് സ്ഥാപനങ്ങളിൽനിന്ന് പിഴ ഇൗടാക്കി കുന്ദമംഗലം: പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലത്ത് ശുചിത്വ പരിശോധനയിൽ മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ആറ് സ്ഥാപനങ്ങളിൽനിന്ന് പിഴ ഇൗടാക്കി. എം.പി ചിക്കൻ സ്റ്റാൾ മുറിയനാൽ, സൗഭാഗ്യ വർക്ക്ഷോപ്പ് ചൂലാംവയൽ, കാളിമുത്തു സ്ക്രാപ്യാർഡ് പന്തീർപാടം വളവ്, അൽഫ ചിക്കൻ സ്റ്റാൾ പന്തീർപാടം വളവ്, ഭാരത് ഹോട്ടൽ കുന്ദമംഗലം, ഉണ്ണി ടീ ഷോപ് കുന്ദമംഗലം എന്നീ സ്ഥാപനങ്ങളിൽനിന്നാണ് പിഴ ഇൗടാക്കിയത്. നിർദേശിച്ച പ്രകാരം ഒരാഴ്ചക്കുള്ളിൽ ശുചീകരിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് നോട്ടീസ് നൽകുകയും ചെയ്തു. ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജിത്ത്, എൻ. ഗിരീഷ്, അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.