കെട്ടിടാനുമതി ഇനി ഒാൺലൈനിൽ: സംസ്​ഥാനതല ഉദ്​ഘാടനം നാളെ കോഴിക്കോട്ട്​

കോഴിക്കോട്: കെട്ടിട നിർമാണത്തിനുള്ള അനുമതി കാര്യക്ഷമവും സുതാര്യവുമായി നൽകുന്നതിനുള്ള സോഫ്റ്റ്വെയറി​െൻറ സംസ്ഥാനതല ഉദ്ഘാടനം 19ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമർപ്പിച്ച അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ പൂർണമായി ഒാൺലൈനിൽ പിന്തുടരാൻ സൗകര്യമുള്ള സംവിധാനം സ്വതന്ത്ര സോഫ്റ്റ്വെയറുകളായതിനാൽ ജനങ്ങൾക്ക് പ്രത്യേക ചെലവ് വരില്ല. ഒാേട്ടാമേറ്റഡ് ഇൻറലിജൻറ് ബിൽഡിങ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ 'സുവേഗ' എന്ന പേരിൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് നഗരസഭയിൽ നടപ്പാക്കുന്നതി​െൻറ ഉദ്ഘാടനമാണ് ടാഗോൾ ഹാളിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി നിർവഹിക്കുക. ചടങ്ങിൽ മന്ത്രി ഡോ. കെ.ടി.ജലീൽ അധ്യക്ഷത വഹിക്കുമെന്ന് ഡെപ്യൂട്ടി മേയർ മീര ദർശക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫയൽകൈമാറ്റം പൂർണമായി കടലാസ്രഹിതമായി നിർവഹിക്കാനാവും. പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ച് സംസ്ഥാനമൊട്ടുക്ക് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. സർക്കാറിന് പ്രത്യേക ചെലവില്ലാതെ സന്നദ്ധസംഘത്തി​െൻറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 50 ലക്ഷം രൂപയും വഹിക്കുന്നത് മലബാർ ചേംബർ ഒാഫ് േകാമേഴ്സാണ്. അപേക്ഷകൾ ശരിയായ വിധമാണോ എന്ന് സമർപ്പിക്കുേമ്പാൾതന്നെ അറിയാനാവും. അപേക്ഷ നൽകിക്കഴിഞ്ഞ് മൂന്നു ദിവസത്തിനകം കമ്പ്യൂട്ടർതന്നെ സ്ഥല പരിശോധനക്ക് ഉദ്യോഗസ്ഥന് തീയതി നിശ്ചയിച്ച് നൽകും. പരിശോധനയിൽ രേഖകൾ സത്യമെന്ന് ബോധ്യപ്പെട്ടാൽ ഉടൻ അനുമതിയും ലഭിക്കും. 10 മീറ്റർ ഉയരംവരെയുള്ള താമസാവശ്യാർഥമുള്ള കെട്ടിട അപേക്ഷയാണ് ആദ്യ ഘട്ടത്തിൽ സ്വീകരിക്കുക. മൂന്നു മാസത്തിനകം മറ്റു കെട്ടിടങ്ങളുടെ അപേക്ഷയും സ്വീകരിക്കും. നഗരസഭ സ്ഥിരംസമിതി അംഗം പി.സി.രാജൻ, അനിത രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനിൽ കുമാർ, പി.വി.നിധീഷ്, നിത്യാനന്ദ കമ്മത്ത്, എം.എ.മെഹബൂബ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.