വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റാൻ ജനകീയ പങ്കാളിത്തം വേണം: മന്ത്രി ഇ. ചന്ദ്രശേഖരൻ

ഫറോക്ക്: ജനകീയപങ്കാളിത്തമുണ്ടായാൽ വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ചെറുവണ്ണൂർ വില്ലേജ് ഓഫിസിലെ ഫ്രണ്ട് ഓഫിസി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലക്ടർ യു.വി. ജോസ്, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, കൗൺസിലർമാരായ ഷമിൽ തങ്ങൾ, വിലേജ് ഓഫിസർ പി.എം. റഹീം, കെ.എം. റഫീഖ്, ടി.വി. ബാലൻ, ബഷീർ കുണ്ടായിത്തോട്, നരിക്കുനി ബാബുരാജ്, ടി. പുരുഷു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.