ഓഖി ദുരന്തനിവാരണം; ഉദ്യോഗസ്​ഥർക്ക് ആദരം

കോഴിക്കോട്: ഓഖി ദുരന്തം നാശംവിതച്ച ജില്ലയിൽ ദുരന്തനിവാരണത്തിന് സ്തുത്യർഹ സേവനം കാഴ്ചവെച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ജില്ല കലക്ടർ യു.വി. ജോസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇത്രയും വലിയൊരു ദുരന്തം നേരിടാൻ കഴിഞ്ഞതിൽ ഇവർക്ക് വലിയ പങ്കുണ്ടെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ തുടർന്നും ഇത്തരം സേവനങ്ങളുണ്ടാവണമെന്നും കലക്ടർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം തലവൻ ഡോ.കെ പ്രസന്നൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, കോഴിക്കോട് തഹസിൽദാർ (ഭൂരേഖ) ഇ.അനിതകുമാരി, ഫിഷറീസ് അസി.ഡയറക്ടർ പി.കെ. രഞ്ജിനി, ഫിഷറീസ് ടെക്നിക്കൽ അസി. ഡോ.കെ വിജുല, ബേപ്പൂർ മറൈൻ ഫിഷറീസ് സി.െഎ എസ്.എസ് സുജിത്, കോസ്റ്റൽ പൊലീസ് എസ്.ഐ ഒ.സതീശൻ, ബീച്ച് ഫയർസ്റ്റേഷൻ ഓഫിസർ കെ.ജോമി, സാമൂഹികപ്രവർത്തകൻ മഠത്തിൽ അബ്്ദുൽ അസീസ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരായ എ.സി.സി, എൻ.രജീഷ്, എ.സ്വപ്ന, പി.അശ്വതി, വി.കെ ബാബു, പി.അഖിൽ, കോഴിക്കോട് ഫിഷറീസ് ൈഡ്രവർ സി.നിഖിൽ, മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ടെക്നീഷ്യൻ എൻ.ചന്ദ്രബാബു, മോർച്ചറി അറ്റൻഡർ കെ.പി. സുഗുണൻ, മെഡിക്കൽ കോളജ് ആംബുലൻസ് ൈഡ്രവർ രാജേഷ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.