ബേപ്പൂരിൽ ലീഗ്​ വിഭാഗീയത മൂർച്ഛിച്ചു

-ഫറോക്ക് നഗരസഭ ഭരണം നഷ്ടപ്പെട്ടതോടെയാണ് വിഭാഗീയത ശക്തമായത് ഫറോക്ക്: നഗരസഭ ഭരണം നഷ്ടപ്പെട്ടതോടെ ബേപ്പൂർ മണ്ഡലത്തിലെ മുസ്ലിംലീഗിലെ വിഭാഗിയത ഉച്ചസ്ഥായിയിൽ. നിയോജക മണ്ഡത്തിലെ ഏക യു.ഡി.എഫ് തദ്ദേശ ഭരണമായിരുന്നു ഫറോക്ക് നഗരസഭയിലേത്. തമ്മിലടിക്കൊടുവിൽ ഭരണവും കൈവിട്ടത് വിഭാഗീയത പുതിയ തലത്തിെലത്തിച്ചു. എല്ലാ നേതാക്കന്മാർക്കും പാർട്ടിയെക്കാൾ വലുത് അധികാരവും സ്ഥാനമാനങ്ങളുമാണെന്നാണ് ഒരുവിഭാഗം ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്. മണ്ഡലക്കാരായ സംസ്ഥാന ലീഗ് വൈസ് പ്രസിഡൻറും ജില്ല ലീഗ് പ്രസിഡൻറും പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതാണ് കാര്യങ്ങൾ വഷളാവാൻ കാരണമെന്നും പ്രവർത്തകർ പറയുന്നു. മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികളിൽ ഇഷ്ടക്കാരെ കുത്തിത്തിരുകി ജംബോ കമ്മിറ്റികളാണ് നിലവിലുള്ളത്. ഏഴ് ഭാരവാഹികൾക്ക് പകരം 14ഉം 22ഉം പേർ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നു. എന്നാൽ, പാർട്ടിക്ക് ക്ഷീണം പറ്റുന്ന വിഷയങ്ങൾ കൈകാര്യംചെയ്യാൻ ജംബോ കമ്മിറ്റികളിൽ കയറിക്കൂടിയവർക്ക് കഴിയുന്നുമില്ല. ലീഗ് പാർട്ടിയിലെ വിഭാഗീയത മറനീക്കി നഗരസഭ ഭരണത്തിലും പ്രതിഫലിച്ചിട്ടും പരിഹാരം കാണാൻ സംസ്ഥാന, ജില്ല മണ്ഡലം നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയുടെ തട്ടകത്തിലാണ് മുസ്ലിംലീഗിന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായത്. സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജിയുടെ മണ്ഡലത്തിലെ യു.ഡി.എഫി​െൻറ ഏക നഗരസഭ ഭരണമായിരുന്നു ഫറോക്കിലേത്. പാർട്ടിക്ക് ദോഷംപറ്റുന്ന വിഷയങ്ങൾ വരുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ പക്ഷംചേരുന്ന സമീപനമാണ് നേതാക്കന്മാരുടെതെന്നാണ് പ്രധാന പരാതി. അണികൾക്കുള്ള അതൃപ്തിയാണ് കഴിഞ്ഞ ദിവസം പേട്ടയിൽ ലീഗ് യോഗത്തിനെത്തിയ നേതാക്കന്മാരോട് രോഷപ്പെടാൻ കാരണമായത്. ലീഗി​െൻറ രണ്ട് പ്രമുഖ നേതാക്കന്മാരുള്ള മണ്ഡലമായിട്ടും ബേപ്പൂർ മണ്ഡലത്തിലെ ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാൻ കഴിയാത്തതിൽ സംസ്ഥാന നേതൃത്വത്തിന് അമർഷമുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിനാൽ യു.ഡി.എഫ് സംവിധാനവും ഇവിടെ താറുമാറാണ്. കരുവൻ തിരുത്തി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ യു.ഡി.എഫിലെ പ്രശ്നങ്ങൾ വർഷങ്ങളായിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മുന്നണിയിലെ പ്രബല കക്ഷിയായ മുസ്ലിംലീഗിൽ തന്നെ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോൾ ഇവ പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.