​അന്താരാഷ്​ട്ര മ്യൂസിയം ദിനാഘോഷം ഇന്ന്​

കോഴിക്കോട്: കിർത്താഡ്സി​െൻറ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം വെള്ളിയാഴ്ച കെ.പി. കേശവമേനോൻ ഹാളിൽ നടക്കുെമന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചേവായൂരിലെ കിർത്താഡ്സ് എത്നോളജിക്കൽ മ്യൂസിയത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങ് ഉച്ചക്ക് 2.30ന് കിർത്താഡ്സ് ഡയറക്ടർ ഡോ. പുഗഴേന്തി ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണൻ, ബി.എം. സുഹറ തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് ദേശീയ അവാർഡ് നേടിയ ഡോക്യുമ​െൻററിയായ 'ദ സ്ലേവ് ജെനിസിസ്' പ്രദർശിപ്പിക്കും. വിവിധ മേഖലകളിൽ തിളങ്ങിയ ഗോത്രവർഗക്കാരെ ആദരിക്കും. രാവിലെ 10.30ന് ഡോ. ജെനി പീറ്റർ മുഖ്യപ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ ഇന്ദു മേനോൻ, ടി.െക. അർച്ചന, സി. ശബരീനാഥ്, പി.െക. ശ്യാംജിത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.