പൊതുജന വായനശാല ജനറൽബോഡി യോഗം

ചാത്തമംഗലം: പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായംചെന്നവർവരെ ശാരീരികമായി പീഡിപ്പിക്കപ്പെടുകയും ജാതിപരവും മതപരവുമായ കാരണത്താൽ മനുഷ്യർ തമ്മിൽ പച്ചക്ക് കൊന്നൊടുക്കുകയും ചെയ്യുക വഴി നന്മയുടെ തുരുത്തുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സാംസ്കാരിക കേരളത്തി​െൻറ നന്മ കാത്തുസൂക്ഷിക്കുന്നതിന് പൊതുസമൂഹം മുന്നോട്ടു വരണമെന്ന് ചാത്തമംഗലം ആവശ്യപ്പെട്ടു. വി. മനോജ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. ഗംഗാധരൻ നായർ, എം.കെ. വേണു, പി.സി. വാസുദേവൻ നായർ, ഗോപാലകൃഷ്ണൻ ചൂലൂർ, പി.പി. ബാലൻ, വി. രുഗ്മിണി, എം.വി. ഷാജു എന്നിവർ സംസാരിച്ചു. വി.കെ. ജയപ്രകാശൻ സ്വാഗതവും കെ.എം. രാജൻ നന്ദിയും പറഞ്ഞു. മച്ചിങ്ങൽ-കുറ്റിക്കുളം-മുള്ളംമഠം റോഡ് ഉദ്ഘാടനം കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മച്ചിങ്ങൽ-കുറ്റിക്കുളം-മുള്ളംമഠം റോഡ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. സബിത, എൻ.പി. കമല, എം.കെ. നദീറ, കൽപള്ളി നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കൺവീനർ ഒാളിക്കൽ ഗഫൂർ സ്വാഗതവും പി.പി. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.