സ്വീകരണവും പ്രതിഭകൾക്ക് ആദരവും

കൊടിയത്തൂർ: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ജമാൽ ഇടക്കണ്ടിക്കും ചാർട്ടേഡ് അക്കൗണ്ടൻറായ കെ.എം. മുഹമ്മദ് റാസിക്കും ഇടവഴിക്കടവ് ജനകീയ കൂട്ടായ്മ സ്വീകരണം നൽകി. എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിലെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിലെയും പ്രതിഭകളെ ആദരിക്കലും നടന്നു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. കെ.കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കെ.പി.യു. അലി, ജമീല തൊട്ടിമൽ, പി.കെ. ഫൈസൽ, കെ.എം. അബ്ദുൽ ഹമീദ്, ഹമീദ്, എൻ. രവീന്ദ്രൻ, എം.എ. അബ്ദുൽ ഹകീം, ഇസ്മായിൽകുട്ടി മദനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.