തിയറ്റർ പീഡനം: വ്യാജപ്രചാരണം നടത്തിയയാൾ അറസ്​റ്റിൽ

പട്ടാമ്പി: എടപ്പാൾ തിയറ്റർ പീഡനക്കേസിലെ പ്രതി മൊയ്തീൻകുട്ടി, സി.പി.എം നേതാവായ പട്ടാമ്പിയിലെ പി.പി. മൊയ്തീൻകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് കുഴിമ്പിൽ വീട്ടിൽ അബ്ദുസലാമാണ് (45) പട്ടാമ്പി പൊലീസി​െൻറ പിടിയിലായത്. പീഡനക്കേസിൽ അറസ്റ്റിലായത് തൃത്താല സ്വദേശി മൊയ്തീൻകുട്ടിയാണെങ്കിലും പിടിയിലായത് സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റിയംഗം പി.പി. മൊയ്തീൻകുട്ടിയാണെന്നാണ് അബ്ദുസ്സലാം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പി.പി. മൊയ്തീൻകുട്ടിയും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും പൊലീസിൽ പരാതി നൽകിയിരുന്നു. സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.