വ്രതമനുഷ്​ഠിക്കാം; രോഗമകറ്റാം

ശരീരത്തിലെ ഗ്ലൂക്കോസി​െൻറ അളവ് ഒരു സാധാരണ വ്യക്തിയിൽ ശരിയായ അളവിൽ നിലനിർത്തുന്നത് ഭക്ഷണത്തിൽ നിന്നുള്ള ഉൗർജ്ജത്തിൽനിന്നാണ്. വ്രതാനുഷ്ഠാന സമയത്ത് നേരത്തേ കരളിലും കിഡ്നിയിലും ശേഖരിച്ചുവെച്ച ഉൗർജ്ജത്തിൽ നിന്നാണ് ഗ്ലൂക്കോസി​െൻറ അളവ് ശരീരം ക്രമീകരിക്കുന്നത്. അത്തരം ഉൗർജ്ജ സംഭരണം തീരുമ്പോൾ കൊഴുപ്പിൽനിന്നുളള ഉൗർജ്ജമാണ് ശരീരം ഉപയോഗിക്കുക. ഈ പ്രക്രിയകളെ സഹായിക്കുന്നത് ഇൻസുലിൻ എന്ന ഹോർമോണാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം ഈ ഇൻസുലി​െൻറ പ്രവർത്തനം വേണ്ടവിധം ഇല്ലാതിരിക്കുകയോ വേണ്ടത്ര ഇൻസുലിൻ സ്രവിക്കാതിരിക്കുകയോ ആണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വ്രതം എടുക്കുേമ്പാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനും രാത്രിയിൽ ഭക്ഷണം കഴിക്കുേമ്പാൾ അളവുകൂടാനും സാധ്യതയുണ്ട്. പ്രമേഹരോഗികളുടെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് നിരവധി പഠനങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷൻ 2005ൽ പ്രമേഹരോഗികൾക്ക് വ്രതമെടുക്കുമ്പോൾ ഡയബറ്റിക് ചികിത്സയെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ ഓരോ അഞ്ചു വർഷം കൂടുമ്പോഴും പുതുക്കി നിർണയിച്ചിട്ടുമുണ്ട്. പ്രമേഹമുള്ളവർ വ്രതം തുടങ്ങുന്നതിന് ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പ് ചികിത്സ ചെയ്യുന്ന ഡോക്ടറെ കണ്ട് ചികിത്സയിലെ ക്രമീകരണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്രതാനുഷ്ഠാനം ശരീരത്തിൽ ശാസ്ത്രീയമായ നിരവധി ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വ്രതാനുഷ്ഠാനം രക്തസമ്മർദം നിയന്ത്രിക്കാൻ ഉപകരിക്കുെമന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം കുറക്കുകയും ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി കൂടുന്നത് കാരണം ഡയബറ്റിക്കല്ലാത്ത വ്യക്തികൾക്ക് നല്ല രൂപത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രണം കാണപ്പെടുന്നു. ശരീരത്തി​െൻറ പ്രതിരോധശേഷി വർധിപ്പിക്കാനും സെല്ലുലാർ റിപ്പയർ പ്രക്രിയ വർധിപ്പിക്കുന്നതിനാൽ കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കം കുറക്കുന്നതുകൊണ്ട് ഹൃേദ്രാഗം പോലുള്ള ജീവിതശൈലീ രോഗങ്ങളും വ്രതാനുഷ്ഠാനംകൊണ്ട് കുറയുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.