ഡോക്ടർമാരുടെ ചിത്രപ്രദർശനം കോഴിക്കോട്ട്​

കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ (ഐ.എം.എ) സംസ്ഥാന കൾച്ചറൽ ക്ലബും, കോഴിക്കോട് ഐ.എം.എ ബ്രാഞ്ചും സംയുക്തമായി ഈ മാസം 25, 26, 27 തീയതികളിൽ 'വൈദ്യവർണങ്ങൾ'എന്ന പേരിൽ ചിത്രകാരന്മാരായ ഡോക്ടർമാരുടെ ചിത്രപ്രദർശനം നടത്തുന്നു. കോഴിക്കോട് ആർട്ട് ഗാലറിയിലാണ് പ്രദർശനം നടത്തുന്നത്. പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മേയ് 23ന് മുമ്പായി ഫ്രെയിം ചെയ്ത ചിത്രങ്ങൾ സഹിതം പ്രസിഡൻറ്/സെക്രട്ടറി, ഐ.എം.എ ഹൗസ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഏത് മീഡിയം ഉപയോഗിച്ചുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കാം. വിവരങ്ങൾക്ക് ഡോ. കെ.ടി. മനോജ് : 9496170725, ഡോ. എം. സജീഷ്: 9447041002, ഡോ. റോയി ആർ.ചന്ദ്രൻ: 9947754094.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.