14കാരിയെ പീഡിപ്പിച്ച കേസിൽ എം.എസ്.പി ക്യാമ്പിലെ കാർപെൻറർ അറസ്​റ്റിൽ

മുക്കം: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ക്യാമ്പിലെ കാർപ​െൻറർ അറസ്റ്റിൽ. മലപ്പുറം എം.എസ്.പി ക്യാമ്പിൽ കാർപ​െൻററായി ജോലി ചെയ്യുന്ന ചെറുവാടി തെനേങ്ങപറമ്പ് സ്വദേശി കബീർ (45) ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് 14കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്ലൈൻ നൽകിയ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.