ദേശീയ ഡെങ്കി ദിനാചരണ ഉദ്ഘാടനം

ഈങ്ങാപ്പുഴ: ദേശീയ ഡെങ്കി ദിനാചരണത്തി​െൻറ ജില്ല തല ഉദ്ഘാടനം പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് നടന്നു. ദിനാചരണത്തി​െൻറ ഭാഗമായി ഉറവിട നശീകരണ പ്രവർത്തനം, ഇൻറർ സെക്ടറൽ മീറ്റിങ്, സെമിനാർ എന്നിവ നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശപ്രവർത്തകരുമടങ്ങുന്ന ടീം മൂന്ന്, നാല് വാർഡുകളിലെ തോട്ടങ്ങൾ, വീടുകൾ എന്നിവ പരിശോധിച്ചു. കൊതുകുവളരുന്ന സാഹചര്യം സൃഷ്ടിച്ച തോട്ടമുടമകൾക്കെതിരായി നിയമനടപടികൾ സ്വീകരിച്ചു. ജില്ല മെഡിക്കൽ ഓഫിസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. കുമാരൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുജീബ് മാക്കണ്ടി, ഐബി റജി, മെംബർ അംബിക മംഗലത്ത്, ജില്ല മലേറിയ ഓഫിസർ കെ. പ്രകാശ് കുമാർ, ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ജില്ലാ ടെക്നിക്കൽ അസി. നാരായണൻ ചെറല, മെഡിക്കൽ ഓഫിസർ ഡോ. ദീപ, ഒ.കെ. ജനാർദനൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനി ബാധിത പ്രദേശമായ വള്ളിയാട് വ്യാഴാഴ്ച ജില്ല മെഡിക്കൽ ഓഫിസിലെയും വെക്ടർ കൺട്രോൾ യൂനിറ്റിലെയും വിദഗ്ധ സംഘമെത്തി പഠനവും പരിശോധനയും നടത്തും. വിളംബരജാഥ നടത്തി ഈങ്ങാപ്പുഴ: ഇൗ മാസം 17, 18 തീയതികളിൽ കോഴിക്കോട് നടക്കുന്ന കുടുംബശ്രീ 20ാം വാർഷികത്തി​െൻറ പ്രചാരണാർഥം കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ അടിവാരം ടൗണിൽ വിളംബരജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മമാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഐബി റെജി, മെംബർമാരായ ഫാത്തിമ ബീവി, ഉഷകുമാരി, കെ.ജി. ഗീത, ചെയർപേഴ്‌സൻ സീന ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൻ ഷീബ സജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.