ഉദ്​ഘാടകയെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച്​ ആദരിക്കൽ ചടങ്ങ്

കൊടിയത്തൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും ബോഡി ബിൽഡിങ്, സൈക്ലിങ്, ടെറസ് കൃഷിയിലെ മികച്ച വിജയം വരിച്ച കുട്ടികർഷകൻ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് പരിപാടിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. പന്നിക്കോട് ഹീറോസ് ക്ലബാണ് നാടി​െൻറ അഭിമാനതാരങ്ങൾക്ക് സ്വീകരണമൊരുക്കിയത്. സാധാരണ പരിപാടികളിൽനിന്ന് വ്യത്യസ്തമായി ചടങ്ങിൽ ഉപഹാരമേറ്റുവാങ്ങാനെത്തിയവരിൽനിന്ന് നറുക്കിട്ടെടുത്താണ് ഉദ്ഘാടകയെ തീരുമാനിച്ചത്. ഉപഹാരമേറ്റുവാങ്ങാനെത്തിയ 35 പേരിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ഷംന പാലാട്ടാണ് ഉദ്ഘാടകയായത്. ഹീറോസ് പ്രസിഡൻറ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് മുഖ്യാഥിതിയായി. പാലിയേറ്റിവ് പ്രവർത്തകൻ മജീദ് കുവപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണി കൊട്ടാരത്തിൽ, ബഷീർ പാലാട്ട്, ബാബു പൊലുകുന്ന്, രമേശ് പണിക്കർ, മജീദ് പുളിക്കൽ, പി.കെ. സത്താർ, മജീദ് പുതുക്കുടി, പി.വി. അബ്ദുല്ല, അജ്മൽ പരപ്പിൽ, സി.പി. വിഷ്ണു, കെ. സബീൽ തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ച ദിവസം തന്നെ മുഴുവൻ വിദ്യാർഥികൾക്കും ഹീറോസ് പ്രവർത്തകർ വീടുകളിലെത്തി ഉപഹാരം നൽകിയിരുന്നു. മദ്റസ കെട്ടിടം ഉദ്ഘാടനം മുക്കം: കാഞ്ഞിരമുഴി പറശ്ശേരിപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസ കെട്ടിടം ഹാഫിള് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.സി. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. ഷമീർ മഹ്ളരി നെടിയനാട് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി എം.സി. അബൂബക്കർ സ്വാഗതവും ട്രഷറർ പി.പി. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.