സ്​കൂട്ടർ കത്തിച്ചവരെ പൊലീസ്​ അറസ്​റ്റു​െചയ്യുന്നില്ലെന്ന്​ പരാതി

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതികളെ പൊലീസ് അറസ്റ്റുെചയ്യുന്നില്ലെന്ന് പരാതി. പുതുപ്പാടി വില്ലേജിലെ അയ്യിൽ രാഘവ​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 57 എച്ച്-2540 നമ്പർ സ്കൂട്ടർ ഫെബ്രുവരി ഏഴിന് കത്തിച്ച കേസിലാണ് പൊലീസ് ഇതുവരെ പ്രതികളെ പിടികൂടാത്തത്. പ്രതികൾ സി.പി.എം പ്രവർത്തകരായതിനാൽ പൊലീസ് അറസ്റ്റ് വൈകിക്കുകയാണെന്ന് ഭാരതീയ പട്ടികജനസമാജം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പട്ടികജനസമാജം ജില്ല പ്രസിഡൻറ് കൂടിയായ രാഘവ​െൻറ പരാതി നേരത്തേ താമരശ്ശേരി പൊലീസ് ഡിവൈ.എസ്.പിക്ക് കൈമാറുകയും ഡിവൈ.എസ്.പി റഫീഖ്, അഷ്റഫ് എന്നിവർക്കെതിെര പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി പ്രതികെള അറസ്റ്റുചെയ്യാത്തതിനെ തുടർന്ന് എസ്.പിക്ക് വീണ്ടും പരാതി നൽകി. എന്നിട്ടും പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സി.പി.എം അനുഭാവികൾ പ്രതികളായ കേസുകളിൽ പൊലീസ് അറസ്റ്റ് വൈകിക്കുന്ന സംഭവങ്ങൾ വേറെയുമുണ്ടെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് ഒത്തുകളിക്കെതിരെ എസ്.സി, എസ്.ടി കമീഷന് പരാതി നൽകുമെന്നും െപാലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി എം.എം. ശ്രീധരൻ, ജില്ല പ്രസിഡൻറ് അയ്യിൽ രാഘവൻ, സെക്രട്ടറി നിർമല്ലൂർ ബാലൻ, െക.പി. ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.