കരിപ്പൂരിൽ റിയാദ്​ വിമാനം 12 മണിക്കൂർ വൈകി

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള വിമാനം 12 മണിക്കൂർ വൈകി. ബുധനാഴ്ച രാവിലെ 9.30 ഒാടെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് രാത്രി 8.50ഒാടെ പുറപ്പെട്ടത്. സാേങ്കതിക തകരാറാണ് കാരണമായി അധികൃതർ അറിയിച്ചിരിക്കുന്നത്. സാധാരണ രാവിലെ 9.30ന് പുറപ്പെട്ട് രാത്രി 9.15ന് കരിപ്പൂരിൽ തിരിച്ചെത്തേണ്ട സർവിസാണ് അനന്തമായി വൈകിയത്. ഇൗ വിമാനത്തിൽ റിയാദിൽ നിന്ന് നാട്ടിലേക്ക് വരേണ്ടവരും കുടുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.