ചെറൂപ്പ^കുറ്റിക്കടവ്​ റോഡ്​ നവീകരണം ഉടൻ പൂർത്തിയാക്കണം

ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണം കോഴിക്കോട്: ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് ചെറൂപ്പ ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡി​െൻറ പണി ഇഴഞ്ഞുനീങ്ങുകയാണ്. വിവിധ ഭാഗങ്ങളിൽ സ്ഥലം കൈയേറി ചിലർ കെട്ടിടം നിർമിച്ചിട്ടുണ്ട്. ഇവ പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. അനധികൃത െകട്ടിടങ്ങൾ സംരക്ഷിക്കുന്നപക്ഷം ശരിയായ രീതിയിൽ ഒാടനിർമിക്കാൻ കഴിയില്ല. ഒന്നരകിലോമീറ്റർ നീളമുള്ള റോഡിന് 225 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇത്രയും തുക നേരായ രീതിയിൽ വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. റോഡ് സർവേ ചെയ്യണമെന്നാവശ്യപ്പെട്ട് അേപക്ഷ നൽകിയവർക്കെതിരെയുള്ള പ്രതികാരനടപടികളിൽനിന്ന് അധികൃതർ പിന്തിരിയണമെന്നും ഇവർ ആവശ്യപ്പെട്ടു. കെ.ജി. ബാബു, പി. സുരേഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.