സമ്മർ ക്യാമ്പിന് സമാപനം

കോഴിക്കോട്: റഹ്മാനിയ വി.എച്ച്.എസ് സ്കൂൾ നാഷനൽ സർവിസ് സ്കീം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. പങ്കാളിത്ത ഗ്രാമത്തിൽ മഴക്കാല പൂർവ ശുചീകരണം, കേടായ എൽ.ഇ.ഡി ബൾബുകളുടെ ശേഖരണം, റിപ്പയർ, നിർമാണ ക്യാമ്പ്, ഊർജ സംരക്ഷണ ക്ലാസ്, കരിയർ ഗൈഡൻസ് സെഷൻ, പാലിയേറ്റിവ് പരിശീലനം, പാഴ് വസ്തുക്കളുപയോഗിച്ചുള്ള കരകൗശല വസ്തു നിർമാണ പരിശീലനം തുടങ്ങിയവ നടന്നു. ഇ.എം.സി ജില്ല സെക്രട്ടറി ഡോ. സിജേഷ്, ഫൈസൽ മുട്ടാഞ്ചേരി, പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അൻവർ, സ്ക്രാപ് ആർട്ടിസ്റ്റ് റിയാസ്, ട്രെയിനർ റജ് വാ കമാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.