ഫുട്​പാത്തിൽ കുഴികൾ; അപക​ടം പതിയിരിക്കുന്നു

കോഴിക്കോട്: കാൽനടക്കാർക്കും ബൈക്ക് യാത്രികർക്കും അപകട കെണിയൊരുക്കി ഫുട്പാത്തിലെ കുഴികൾ. മാവൂർ റോഡിൽനിന്ന് യു.കെ. ശങ്കുണ്ണി റോഡിലേക്ക് പ്രവേശിക്കുന്നിടത്തുള്ള ഫുട്പാത്തിലാണ് റോഡിനോട് ചേർന്ന നടപ്പാതയിൽ കുഴി രൂപപ്പെട്ടത്. ഇതേ റോഡിലെ മറ്റു ചില ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടുവരുന്നുണ്ട്്. മാവൂർ റോഡിൽനിന്ന് ബാങ്ക് റോഡിലേക്കുള്ള എളുപ്പവഴികൂടിയായതിനാൽ ദിനേന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതിലൂെട സഞ്ചരിക്കുന്നത്. കൂടാതെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും ഇൗ ഭാഗത്തുണ്ട്. നേരം ഇരുട്ടായാൽ ഫുട്പാത്തിലെ കുഴികൾ യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല എന്നത് അപകടസാധ്യത കൂട്ടുന്നു. മഴ പെയ്താൽ റോഡിനു സമീപങ്ങളിൽ വെള്ളംകെട്ടിക്കിടന്ന് ഇത്തരം കുഴികൾ യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത കൂട്ടുകയാണ്. ഫുട്പാത്തിൽ സ്ലാബുകൾ ക്രമപ്പെടുത്താതെയിട്ടതിനാൽ നിരവധി യാത്രക്കാർ ദിവസവും തടഞ്ഞുവീഴുന്നുണ്ട്. രാത്രിയായാൽ ഒാേട്ടാറിക്ഷകളടക്കം വാഹനങ്ങൾ ഫുട് പാത്തിൽ പാർക്ക് ചെയ്യുന്നതിനാൽ കാൽനടക്കാർ റോഡിലിറങ്ങി സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും കാൽനടക്കാർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.