'മനുഷ്യസ്നേഹമാണ് മതങ്ങളുടെ ശക്തി'

ഏറാമല: മനുഷ്യ സ്നേഹമാണ് മതങ്ങളുടെ ശക്തിയും അകക്കാമ്പുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നവീകരിച്ച ഏറാമല ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തി. എം.കെ. ഭാസ്ക്കരന്‍, പി. ശാദുലി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അഹമ്മദ് കുട്ടി ബാഖവി, സൈനുല്‍ ആബിദ്, സെയ്ദ് മുസ്ലിയാര്‍, ഒ.പി. മൊയ്തു, കോമത്ത് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, കോച്ചേരി അന്ത്രു ഹാജി, ഡോ. ടി. കുഞ്ഞമ്മദ്, കെ.പി. മുഹമ്മദ്, പാരഡൈസ് അബ്ദുല്ല ഹാജി, ക്രസൻറ് അബ്ദുല്ല, പി.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ ഇന്ന് വടകര ടൗണ്‍ഹാള്‍: സൗജന്യ ഉപരിപഠന സെമിനാര്‍ -9.30 വടകര ചോറോട് റാണി പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്: വടകരയിലും സമീപവുമുള്ള സ്കൂള്‍ വാഹന പരിശോധന -8.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.