അധികൃതർ കണ്ണടക്കുന്നു: മലിനജലം ഓവുചാല​ുകളിലേക്ക്​

കുറ്റ്യാടി: ടൗണിൽ കടകളിലെയും സ്ഥാപനങ്ങളിലെയും മലിനജലം തുറന്നുവിടുന്നത് പൊതു ഓവുചാലുകളിൽ. റോഡിലെ മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ഓവുകളാണ് ഇപ്രകാരം ഓടകളായി മാറുന്നത്. മിക്ക റോഡുകളിലെയും ഓവുകളിൽനിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ ആളുകൾക്കും കടക്കാർക്കും അസ്വസ്ഥത അനുഭവപ്പെടുകയാണ്. നഗരമധ്യത്തിലെ എം.ഐ.യു.പി സ്കൂളിനും സാംസ്കാരിക നിലയത്തിനും ഇടയിലൂടെ നിർമിച്ച അഴുക്കുചാൽ ദുർഗന്ധം നിറഞ്ഞ് കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയായി. വൻതോതിലാണ് ഇതിലെ മാലിന്യം ഒഴുക്കിവിടുന്നത്. അഴുക്കുചാലി​െൻറ സ്ലാബുകൾ പലഭാഗത്തും തകർന്നുകിടക്കുന്നതിനാൽ കുട്ടികൾ വീണ് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങളും ഇറച്ചിമാലിന്യങ്ങളും ഒഴുക്കിവിടുന്നതിനാൽ അഴുക്കുചാലുകൾ അടഞ്ഞ് വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുമുണ്ട്. അയൽ പഞ്ചായത്തുകളിൽ പൊതു അഴുക്കുചാലുകളിൽ കടകളിലെ മാലിന്യം ഒഴുക്കുന്നതിനെതിരെ നടപടിയെടുക്കാറുണ്ടെങ്കിലും കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും കണ്ണടക്കുകയാണെന്ന് പരാതിയുണ്ട്. മലിനജലം സംസ്കരിക്കാനുള്ള മാർഗങ്ങൾ അതത് കടക്കാർ ഏർപ്പെടുത്തണമെന്നാണ് നിബന്ധന. എങ്കിലേ ലൈസൻസ് പുതുക്കിക്കൊടുക്കുകയുള്ളൂ. കുറ്റ്യാടിയിൽ ഓവുചാലുകളിലേക്ക് രഹസ്യമായും പരസ്യമായും മലിനജലം വിടുന്നു. കക്കൂസ് ടാങ്കുകളിൽനിന്നുപോലും ഓവുചാലിലേക്ക് രഹസ്യമായി കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പരാതിപ്പെടാറുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ലെത്ര. കായക്കൊടിയിൽ പൊതു അഴുക്കുചാലിൽ മലിനജലം ഒഴുക്കിയതിന് പിഴ കുറ്റ്യാടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും മലിനജലം പൊതു അഴുക്കുചാലിലേക്ക് തുറന്നുവിട്ടതിനും കായക്കൊടി പഞ്ചായത്തിലെ അഞ്ചുകടകൾക്ക് പിഴയിട്ടു. കായക്കൊടി പ്രാഥമികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2450 രൂപ പിഴ ഈടാക്കിയത്. ഹോട്ടൽ, കൂൾബാർ, കള്ളുഷാപ്പ്, കാറ്ററിങ് യൂനിറ്റ്, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. പൊതുസ്ഥലത്ത് പുകവലിച്ചതിന് പുകവലി നിരോധന ബോഡ് സ്ഥാപിക്കാത്തതിനും 300 രൂപ പിഴയിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. നാരായണൻ, ജെ.എച്ച്.ഐമാരായ കെ.പി. നിജിത്ത്, സി. ഇന്ദിര, കെ.വി. രജിഷ, പഞ്ചായത്ത് ജീവനക്കാരൻ ജോജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.