ബൈപാസ് അലൈൻമെൻറ്​ മാറ്റം: യു.ഡി.എഫ് മിനി സിവിൽ സ്​റ്റേഷൻ മാർച്ച് നടത്തി

പേരാമ്പ്ര: അലൈൻമ​െൻറ് മാറ്റത്തിലൂടെ പേരാമ്പ്ര ബൈപാസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഗൂഢാലോചനക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. വൻകിടക്കാർക്കുവേണ്ടിയാണ് ബൈപാസി​െൻറ അെലെൻമ​െൻറ് മാറ്റിയതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, ഡി.സി.സി ഭാരവാഹികളായ സത്യൻ കടിയങ്ങാട്, ഇ. അശോകൻ, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, യു.ഡി.എഫ് കൺവീനർ എൻ.പി. വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ രാജൻ മരുതേരി, കെ.പി. വേണുഗോപാൽ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് പി.കെ. രാഗേഷ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കി, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, കല്ലൂർ മുഹമ്മദലി, ആവള ഹമീദ് എന്നിവർ സംസാരിച്ചു. ചെമ്പ്ര റോഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിന് വാസു വേങ്ങേരി, പുതുക്കുടി അബ്ദുറഹിമാൻ, പി.എം. പ്രകാശൻ, എം.കെ. അബ്ദുറഹിമാൻ, ജിതേഷ് മുതുകാട്, കെ.കെ. മൊയ്തീൻ, ഇ.ടി. സരീഷ്, ഇ.പി. മുഹമ്മദ്, പാളയാട്ട് ബഷീർ, മോഹൻദാസ് ഓണിയിൽ, ടി.പി മുഹമ്മദ്, പ്രകാശൻ മുള്ളൻകുഴി, സി.കെ. ബാലൻ, രാജൻ കെ. പുതിയേടത്ത്, പി.സി. കാർത്യായനി, പി.എസ്. സുനിൽകുമാർ, പി.സി. ഉബൈദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.