എനിക്ക് പരസഹായമില്ലാതെ ​െറയിൽപാളം കടക്കണം

നന്തിബസാർ: 'എനിക്ക് ടൗണിലെത്തണമെങ്കിൽ െറയിൽപാളം മുറിച്ചുകടക്കണം. അതിനു മറ്റൊരാളുടെ സഹായം കൂടിയേ കഴിയൂ'. ജന്മനാൽ ഭിന്നശേഷിക്കാരനായ സി.കെ. നൗഫലി​െൻറ വാക്കുകളാണിവ. വിദ്യാർഥികൂടിയായ നൗഫൽ ദിവസവും കാലത്ത് നന്തി ടൗണിൽ വന്നിട്ടുവേണം ബസ്കയറാൻ. നന്തിയിലെത്തണമെങ്കിലോ? റെയിലി​െൻറ ഇരട്ടപാളം മുറിച്ചുകടക്കണമെങ്കിൽ ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കണം. പലപ്രാവശ്യവും പാളം മുറിച്ചുകടക്കുമ്പോൾ വീണ് പരിക്കുപറ്റി. ഈ പി.ജി വിദ്യാർഥിയുടെ ദയനീയ സ്ഥിതി ദിവസവും ടൗണിലുള്ളവർ കാണുന്നതാണ്. സ്വതന്ത്ര ഗവേഷകനായ നൗഫൽ ഇപ്പോൾ സ്വകാര്യ ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്നു. വൈകല്യം വകവെക്കാതെ പി.എസ്.സി കോച്ചിങ്ങിനും പോകുന്നുണ്ട്. ഒമ്പതുവർഷം മുമ്പ് മേൽപാലം വന്നതോടെ റെയിലിനു പടിഞ്ഞാറു ഭാഗത്തുള്ളവരാണ് പാളം മുറിച്ചുകടക്കാൻ വിഷമിക്കുന്നത്. ഇതിൽ നിത്യവും പാളം മുറിച്ചുകടക്കാൻ പരസഹായം കാത്തുനിൽക്കേണ്ട ഗതികേട്‌ നൗഫലിനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.