മുദ്രപ്പത്രം കിട്ടാനില്ല; ജനങ്ങൾ ദുരിതത്തിൽ

മുക്കം: 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അതേസമയം 500, 1000, 2000 രൂപയുടേത് സുലഭം. കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് 50, 100 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയത്. വിൽപനക്കാർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് മുദ്രപ്പത്രങ്ങൾ അധികൃതരിൽനിന്ന് ലഭിക്കാറ്. ഇതിൽ 10, 50, 100, രൂപയുടെ മുദ്രപ്പത്രങ്ങൾ 150ൽ കൂടുതൽ നൽകാറില്ല. 500, 1000 എത്ര വേണമെങ്കിലും ലഭിക്കും. വിവിധ ആവശ്യങ്ങൾക്ക് 50, 100 രൂപക്ക് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ചെറിയ സംഖ്യയുടെ മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാൻ അധികൃതർ തയാറാവണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.