അധ്യാപക നിയമനം

കോഴിക്കോട്: എലത്തൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികൾക്ക് ട്യൂഷൻ അധ്യാപകരെ നിയമിക്കും. യു.പി തലത്തിൽ മൂന്നും ഹൈസ്കൂളിൽ ആറും പേരെയാണ് നിയമിക്കുക. 4000 രൂപ, 3000 രൂപ എന്നീ ക്രമത്തിൽ പ്രതിമാസ ഒാണറേറിയം ലഭിക്കും. ഹൈസ്കൂൾ തലത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് യോഗ്യതയുള്ളവർ, യു.പി തലത്തിൽ ടി.ടി.സി യോഗ്യതയുള്ളവർ, വിരമിച്ച അധ്യാപകർ, ബിരുദ, പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോസ്റ്റലി​െൻറ പരിസരവാസികൾക്ക് മുൻഗണന ലഭിക്കും. ഹൈസ്കൂൾ തലത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, നാച്ച്വറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങൾക്കാണ് ട്യൂഷൻ നൽകേണ്ടത്. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും 25 നകം കോഴിക്കോട് കോർപറേഷൻ പട്ടികജാതി വികസന ഓഫിസിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.