കാരശ്ശേരി പഞ്ചായത്ത്: നീർത്തട സർവേ തുടങ്ങി

* രണ്ടു ദിവസത്തിനകം പുതിയ മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിക്കും മുക്കം: സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ നീർത്തട പദ്ധതികളുമായി ബന്ധപ്പെട്ട വിവരശേഖരണം തുടങ്ങി. രണ്ടുദിവസത്തിനകം പുതിയ മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിക്കും. നിലവിലുള്ള കുളങ്ങൾ, നീർച്ചാലുകൾ, നീരുറവകൾ, കൈത്തോടുകൾ, തോടുകൾ എന്നിവ കണ്ടെത്തുകയും അവ നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ രേഖപ്പെടുത്തുകയുമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. തോടുകൾ ഗതി മാറ്റി വിട്ടതും പാറ പൊട്ടിച്ച് തോടി​െൻറ ഒഴുക്കിനെ മാറ്റി തിരിച്ചുവിട്ടതും സർവേയിൽ കണ്ടെത്തി. കീടനാശിനി പ്രയോഗം, അമിത വളപ്രയോഗം, കരിങ്കൽ ഖനനം, കുന്നിടിക്കൽ, വയൽ നികത്തൽ എന്നിവ പ്രത്യേകം സർവേയിലൂടെ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആനയാംകുന്ന് -മാന്ദ്രത്തോട്, പാറത്തോട് എന്നിവിടങ്ങളിലെ നീർത്തട പദ്ധതിയുടെ വിവരശേഖരണമാണ് ഇപ്പോൾ നടത്തിയത്. കുമാരനല്ലൂർ, കക്കാട്, വേനപ്പാറ എന്നീ ഭാഗങ്ങളിലെ നിർത്തട സർവേ പൂർത്തിയാക്കാനുണ്ട്. കരിങ്കൽ ക്വാറികളിൽ തോട് ൈകയേറി പാറ പൊട്ടിച്ചതും തോടി​െൻറ ഗതിമാറ്റി ഒഴുക്കിയും തോടുകളിലേക്ക് ക്വാറി മാലിന്യം തള്ളുന്ന സംഭവങ്ങളും സംഘം വിലയിരുത്തി. ഒന്നര കി.മീറ്റർ പരിധിയിൽ പതിനാറോളം ക്വാറികളും നിരവധി കരിങ്കൽ ക്രഷറുകളും ഇൗ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അമിതമായ അളവിൽ കുന്നിടിക്കുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെ പാറ വലിയ ഗർത്തമായി പൊട്ടിക്കുന്നതും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ജലസേചന വകുപ്പ് എൻജിനീയർ ഫൈസൽ, ഓവർസിയർ അബൂബക്കർ, വാർഡ് മെംബർ ഐ. ഷാലത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി പ്രവർത്തകരായ അജിത്കുമാർ, സജി കള്ളിക്കാട്ട്, സജിത്കുമാർ, ബാബു ചെമ്പറ്റ, സജി ജോസഫ്, വിനോദ്, ഫൈസൽ മുരിങ്ങംപുറായിൽ എന്നിവരും സർവേയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.