വീട്​ നിർമിച്ച കരാറുകാരന്​ പണം നൽകാതെ എസ്​.​െഎ കബളിപ്പിച്ചെന്ന്​

കോഴിക്കോട്: വീട് നിർമിച്ച കരാറുകാരന് മുഴുവൻ പണവും നൽകാതെ എസ്.െഎ കബളിപ്പിച്ചതായി പരാതി. ഡെപ്യൂട്ടി കമീഷണർ ഒാഫിസിലെ എസ്.െഎ മുരളീധരനെതിരെയാണ് പുതിയങ്ങാടി കക്കുളങ്ങര പറമ്പിൽ ശ്രാവണം വീട്ടിലെ സേതുനാഥ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചേവായൂർ കിർത്താഡ്സിന് സമീപമുള്ള കുറുപ്പച്ചംകണ്ടി പറമ്പിലെ എസ്.െഎയുടെ പഴയ വീട് വിപുലീകരിച്ച് രണ്ടുനിലകളാക്കി നവീകരിച്ചതി​െൻറ തുകയിൽ 17 ലക്ഷത്തോളം രൂപ എസ്.െഎ ഇതുവരെ നൽകിയില്ലെന്നാണ് പരാതി. 34 ലക്ഷം രൂപ ചെലവായതിൽ 17.70 ലക്ഷം രൂപ മാത്രമാണ് തന്നതെന്നാണ് സേതുനാഥ് പറയുന്നത്. ഇതിൽ 50,000 രൂപ എസ്.െഎ തിരിച്ചുവാങ്ങുകയും ചെയ്തു. അവശേഷിച്ച 17 ലക്ഷം കൂടാതെ കരാറുകാര​െൻറ മാതാവ് ശാരദയിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പയായി വാങ്ങിയതും പൊലീസുകാരൻ തിരിച്ചുനൽകിയില്ലത്രെ. സംഭവത്തിൽ സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെയുള്ളവർക്ക് നേരത്തേ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ നോർത് അസി. കമീഷണറുടെ ഒാഫിസ് സേതുനാഥി​െൻറ മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. വീണ്ടും പരാതി നൽകിയപ്പോൾ ചേവായൂർ പൊലീസ് സംഭവം അന്വേഷിക്കാൻ തയാറായെങ്കിലും എസ്.െഎ സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ നോർത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ മധ്യസ്ഥ ചർച്ച നടന്നെങ്കിലും പ്രശ്നം ഒത്തുതീർന്നില്ല. അതിനിടെ, എസ്.െഎ ഇടപെട്ട് ത​െൻറ പേരിൽ കള്ളക്കേസെടുത്തതായും സേതുനാഥ് പറയുന്നു. ........ പരാതി അടിസ്ഥാനരഹിതമെന്ന് എസ്.െഎ തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എസ്.െഎ മുരളീധരൻ പറഞ്ഞു. കരാർ ഏറ്റെടുത്ത സേതുനാഥ് അധികതുക കൈപ്പറ്റി തന്നെ കബളിപ്പിക്കുകയാണുണ്ടായത്. വീടി​െൻറ മുകൾ നിലയുടെ നിർമാണം മാത്രമാണ് നടത്തിയത്. അതിനുതന്നെ 17 ലക്ഷത്തിലധികം രൂപ ൈകപ്പറ്റി. സാധനങ്ങൾ വാങ്ങിയതി​െൻറയോ മറ്റോ ബില്ലുപോലും നൽകിയിട്ടില്ല. ഇദ്ദേഹത്തി​െൻറ മാതാവ് ശാരദയിൽനിന്ന് പണം കടം വാങ്ങിയെന്നത് കള്ളമാണ്. അവരെ അറിയുകപോലുമില്ല. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്.െഎ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.