സജീവം സ്കൂൾ വിപണി

ആശ്വാസം പകർന്ന് സഹകരണ സ്ഥാപനങ്ങൾ കോഴിക്കോട്: ജൂൺ രക്ഷിതാക്കൾക്ക് വേവലാതിയുടെ കാലമാണ്. പുതിയ വിദ്യാഭ്യാസ വർഷത്തി​െൻറ പിറവി കാലം. കുട്ടികളെ സ്കൂളിലേക്ക് ഒരുക്കിവിടാൻ ചെലവേറും. പൊതുവിപണിയിലെ വിലക്കയറ്റത്തിനിടയിലും ആശ്വാസം പകർന്ന് സഹകരണ സ്ഥാപനങ്ങളിലും സ്കൂൾ മാർക്കറ്റ് സജീവമാകുകയാണ്. ഡി.ഡി. ഓഫിസിനു സമീപത്തെ സ്കൂൾ ടീച്ചേഴ്സ് സഹകരണ സൊസൈറ്റിയുടെ സ്കൂൾ വിപണി വിലക്കുറവിനാൽ ശ്രദ്ധേയമാകുന്നു. 10 മുതൽ 25 ശതമാനം വരെ വില കുറച്ചാണ് വിൽപന. കമ്പനി ഇനമല്ലാത്ത ബാഗുകൾക്ക് 40 ശതമാനം വരെ കുറവുണ്ട്. ത്രിവേണി നോട്ടുബുക്കുകൾക്കും സാധാരണ വിലയേക്കാൾ കുറച്ചാണ് വിൽപന. മേയ് രണ്ടിനാണ് സ്കൂൾ മാർക്കറ്റ് തുടങ്ങിയത്. ജൂൺ രണ്ടുവരെ നീളും. കഴിഞ്ഞ വർഷം 30 ലക്ഷത്തി​െൻറ വിൽപന നടന്നു. ഇത്തവണ 50 ലക്ഷത്തി​െൻറ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. കൺസ്യൂമർഫെഡ് 750 സ്റ്റുഡൻറ് മാർക്കറ്റുകളാണ് ഇൗ വർഷം സംസ്ഥാനത്ത് തുടങ്ങിയത്. വിദ്യാർഥികൾക്കുവേണ്ട എല്ലാം കൺസ്യൂമർഫെഡി​െൻറ മാർക്കറ്റിൽ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ, മറ്റു സഹകരണ സ്ഥാപനങ്ങള്‍, കണ്‍സ്യൂമര്‍ ഫെഡറേഷ​െൻറ തിരഞ്ഞെടുക്കപ്പെട്ട ത്രിവേണി സ്റ്റോറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന. കണ്‍സ്യൂമര്‍ഫെഡ് 50 ലക്ഷം ത്രിവേണി നോട്ടുബുക്കുകളാണ് ഇത്തവണ വിപണിയില്‍ എത്തിക്കുന്നത്. ബ്രാൻറഡ് നോട്ട്ബുക്കുകളേക്കാൾ 30 ശതമാനമാണ് വിലക്കുറവ്. പൊതുവിപണികളിലും കുടയും ബാഗും പുസ്തകങ്ങളും വാങ്ങാൻ രക്ഷിതാക്കളും വിദ്യാർഥികളും എത്തുന്നുണ്ട്. കണ്ണഞ്ചിക്കുന്ന പരസ്യത്തി​െൻറ പിന്തുണയുള്ള ബ്രാൻറഡ് ബാഗുകളാണ് കുട്ടികൾക്കെല്ലാം ആവശ്യമെന്ന് കച്ചവടക്കാർ പറയുന്നു. 375 രൂപ മുതൽ 2850 രൂപ വരെ വിലയുള്ള ബാഗുകൾ കുട്ടികളെ കാത്തിരിക്കുന്നുണ്ട്. വാട്ടർ ബോട്ടിലും ലഞ്ച് ബോക്സും വാട്ടർ ഗണ്ണുമെല്ലാം സമ്മാനമായി നൽകുന്നുമുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ച ബാഗുകൾക്കാണ് യു.പി സ്കൂൾ വരെയുള്ള കുട്ടികൾക്ക് താൽപര്യം. പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾക്കു പകരം സ്റ്റീൽ ബോട്ടിലുകൾ ഇത്തവണ സജീവമാെയന്നതാണ് മറ്റൊരു ട്ര​െൻറ്. ചൂട് നഷ്ടമാവിെല്ലന്ന് മാത്രമല്ല, പ്ലാസ്റ്റിക്കി​െൻറ ദൂഷ്യങ്ങളില്ലെന്നതും ഇതി​െൻറ പ്രത്യേകതയാണ്. വൈവിധ്യമാർന്ന കുടകളും വിപണിയെ കീഴടക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.