കുറ്റിക്കാട്ടൂർ ഗവ. സ്​കൂൾ കുടിവെള്ള പദ്ധതി: പഠന റിപ്പോർട്ട് 30നകം

കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളി​െൻറ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാനുള്ള സാധ്യതാ പഠനത്തിന് ജില്ല പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. പഠന റിപ്പോർട്ട് മേയ് 30ന് മുമ്പ് സമർപ്പിക്കുന്നതിന് യോഗം നിർദേശം നൽകി. നിലവിൽ പദ്ധതിക്കായി 29 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജല അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് മൂസ മൗലവി, പ്രധാനാധ്യാപിക വി.എ. ആശ, ജല അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സി. ജിതേഷ്, എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.